ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ
|

ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ

ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, എംഎ യൂസഫലി, ബോബി ചെമ്മണ്ണൂര്‍.. അങ്ങനെ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങിയ എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നുമെന്നും ആശ്വാസകരമായ തീരുമാനം ഉണ്ടാകും എന്നുമായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന…