അമേരിക്കൻ തൊഴിലവസരങ്ങൾ: ഇന്ത്യാക്കാരെ വിലക്കി ട്രoപ്
വാഷിങ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് . ഗൂഗിൾ , മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ ഇന്ത്യയിൽനിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിർത്തി അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് ട്രംപിൻ്റെ ആഹ്വാനം. വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിലാണ് അമേരിക്കൻ കമ്പനികൾ അമേരിക്കൻ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്നും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കൻ കമ്പനികൾ ചൈനയിൽ…