ദുഃഖം, ആദരവോടെ…..
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് അവധി. ഇന്ന് പൊതുദർശനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ…