പാചകവാതകം: വാണിജ്യ സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും
രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരുന്ന വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില കുറച്ചതായി എണ്ണ വിപണന കമ്പനികള്‍ പ്രഖ്യാപിച്ചു. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം ഡല്‍ഹിയില്‍ പുതുക്കിയ ചില്ലറ വില്‍പ്പന വില 1,631.50 രൂപയായിരിക്കും. കേരളത്തില്‍ 1638.50 രൂപയായിരിക്കും പുതിയ വില. ജൂലൈയില്‍, 19 കിലോ ഗ്രാം വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1665…