‘ അമ്മ ‘പരസ്യ പ്രതികരണം വിലക്കി
കൊച്ചി: വരുന്ന ഓഗസ്റ്റ് 15-നാണ് താര സംഘടനയായ അമ്മയില്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയുടെ ചരിത്രത്തില്‍ ഇന്നോളം ഇല്ലാത്ത വിധം ഭിന്നതയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് ഇടയിലുള്ളത്. ഇതിനകം പല നാടകീയ നീക്കങ്ങള്‍ക്കും ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു. മത്സരത്തിനും വിവാദത്തിനും ഇല്ലെന്നു പറഞ്ഞ് സൂപ്പര്‍ താരങ്ങളും യുവ താരങ്ങളും പിന്മാറി നില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് മറ്റ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്പരം ചെളി വാരിയെറിയുന്നത്. അമ്മയിലെ മുതിര്‍ന്ന വനിതാ അംഗങ്ങള്‍ തമ്മിലും വലിയ ഭിന്നതയാണ് നിലനില്‍ക്കുന്നത്….