ഒപ്പറേഷൻ സിന്ദൂർ പാർലമെന്റ് ചർച്ച ചെയ്യും
|

ഒപ്പറേഷൻ സിന്ദൂർ പാർലമെന്റ് ചർച്ച ചെയ്യും

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കൂടുതല്‍ ഏകോപനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള പ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് ഞങ്ങള്‍ തയ്യാറാണ്. പാര്‍ലമെന്റ് സുഗമമായി നടത്തുന്നതിന് സര്‍ക്കാര്‍-പ്രതിപക്ഷ ഏകോപനം ഉണ്ടായിരിക്കണം,”…