കാശ്മീരിൽ പാക് (PoK)അധിനിവേശമുണ്ടായത് കോൺഗസ്സ് ഭരണത്തിൽ – നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് 22 മിനുട്ട് നീണ്ട മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരെ തകര്‍ക്കുമെന്ന് താന്‍ പഹല്‍ഗാം ആക്രമണം ഉണ്ടായ വേളയില്‍ തന്നെ പറഞ്ഞിരുന്നു എന്ന് മോദി വിശദീകരിച്ചു. പാകിസ്താന്റെ ആണവ ഭീഷണിക്ക് മുമ്പില്‍ പതറില്ല എന്ന് ലോകത്തിന് ഇന്ത്യ കാണിച്ചുകൊടുത്തു. പാകിസ്താന്റെ വ്യോമതാവളങ്ങള്‍ ഇപ്പോഴും ഐസിയുവില്‍ ആണ്. ഇന്ത്യയുടെ ശക്തി ലോകം കണ്ടു. എല്ലാ രാജ്യങ്ങളില്‍…