പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു
|

പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്, ജമ്മു കശ്‌മീർ…