ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ
|

ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ

ഷിംല: ഹിമാചല്‍ പ്രദേശിലെ സഹോദരന്മാര്‍ വിവാഹം ചെയ്തത് ഒരു യുവതിയെ. സിര്‍മോര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഹിമാലയന്‍ മലയോര മേഖലയില്‍ താമസിക്കുന്ന ഹാട്ടി ഗോത്ര സമൂഹത്തിലാണ് ഈ വിവാഹം. വീഡിയോ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് വൈറലായി. പാരമ്പര്യമായി ബഹുഭര്‍തൃത്വം ആചരിച്ചുവന്നിരുന്നവരാണ് ഹാട്ടി ഗോത്രം. പ്രദീപ്, കപില്‍ നേഗി എന്നിവരാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മൂന്നുപേരും പറഞ്ഞു. നാടന്‍ പാട്ടുകളും നൃത്തങ്ങളുമായി മൂന്ന്…