ഓണപ്പൊട്ടനെ വരവേൽക്കാൻ വടക്കേ മലബാർ കാത്തിരിക്കുന്നു
ഓണം മലയാളികളുടെ ദേശീയ ഉത്സവം ആണെങ്കിലും ഓരോ പ്രദേശത്തിനും അനുസരിച്ച് വ്യത്യസ്തമായ പലതരം ആചാരങ്ങളും അനുഷ്ഠാന രീതികളും നിലനില്‍ക്കുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ് വടക്കേ മലബാറില്‍ നിലനില്‍ക്കുന്ന ഓണപൊട്ടന്‍ വരവ്. യഥാർത്ഥത്തില്‍ ഗ്രാമീണ പ്രദേശങ്ങളിൽ ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഓണപൊട്ടന്മാർ പ്രത്യക്ഷപ്പെടുന്നത്. വടക്കേ മലബാറില്‍ എന്ന് പറയുമ്പോള്‍ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഓണപ്പൊട്ടന്മാർ ഇന്നും സജീവമായി നിലനില്‍ക്കുന്നത്. പാതാളത്തിൽ നിന്ന് ഒരു വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്ന മഹാബലിയുടെ പ്രതിരൂപമായാണ്…