പുസ്തകങ്ങൾ വിലക്കി കാശ്മീർ ഭരണകൂടം
ശ്രീനഗർ: അരുന്ധതി റോയ്, എ ജി നൂറാനി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെതുൾപ്പെടെ പുസ്‌തകങ്ങൾക്ക് കശ്‌മീരിൽ നിരോധനം ഏർപ്പെടുത്തി ഭരണകൂടം. കശ്‌മീരിനെക്കുറിച്ചുള്ള 25 പുസ്‌തകങ്ങളുടെ പ്രസിദ്ധീകരണമാണ് ജമ്മു കശ്‌മീർ ആഭ്യന്തര വകുപ്പ് നിരോധിച്ചത്. അവ വിഘടനവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഈ പുസ്‌തകങ്ങൾ കശ്‌മീരിൽ ഇനി വിൽക്കാനും പ്രസിദ്ധീകരിക്കാനും പാടില്ല. ജമ്മു കശ്‌മീരിലെ ചില സാഹിത്യ സൃഷ്‌ടികൾ തെറ്റായ വിവരണങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്… ഈ സാഹിത്യ കൃതികൾ ഇരവാദം, തീവ്രവാദത്തെ മഹത്വവൽക്കരിക്കൽ എന്നിവയുടെ സംസ്‌കാരം…