ഓടേണ്ട, ഓടേണ്ട, ചൂതുകളിക്കാരെ; ചെറിയ നികുതിയടച്ചാൽ പോരെ? – മുരളി തുമ്മാരുകുടി
പണം വെച്ച് ചീട്ട് കളിച്ചവരെ പൊലീസ് പിടിച്ച സംഭവത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി മുരളി തുമ്മാരുകുടി. ചീട്ടുകളി വളരെ രസകരമായ ഒന്നാണ്. അതിൽ കുറച്ചു വാശി കൂട്ടാൻ ആളുകൾ കുറച്ചു പണം കൂടി വെയ്ക്കുന്നു. അതവരുടെ ഇഷ്ടമല്ലേ? ആ കളി നടക്കുന്നിടത്ത് അടിപിടി ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് അതിൽ പോലീസ് ഇടപെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചീട്ടുകളി ഒരു ചൂതാട്ടവും അതിന് ആളുകൾ അടിമപ്പെടുന്നതും അമിതമായി പണം വാത് വെക്കുമെന്നതാണ് വിഷയമെങ്കിൽ സർക്കാർ നടത്തുന്ന ലോട്ടറിക്കും ഇതൊക്കെ ബാധകമല്ലേ? ഒരാൾ…