ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും മിന്നൽ പ്രളയവും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആശങ്ക ഇരട്ടിയാക്കി വീണ്ടും മേഘവിസ്ഫോടനം. പ്രളയത്തില്‍ മുങ്ങിയ ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിനടുത്താണ് വീണ്ടും മേഘവിസ്ഫോടനമുണ്ടായത്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഘീര്‍ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയ ധരാളിക്കടുത്ത സുഖി ടോപ്പിലാണ് രണ്ടാമത് മേഘവിസ്ഫോടനമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. അഞ്ചോളം പേര് മരിച്ചതായാണ് വിവരം. നിരവധി പേരെ കാണാനില്ല. മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ധരാളി ഗ്രാമത്തിന്റെ ഒരു ഒരു ഭാഗം പൂര്‍ണമായും…