തഴവയിൽ മദ്യ-മയക്കുമരുന്ന് സംഘം അഴിഞ്ഞാടുന്നു
കരുനാഗപ്പള്ളി: തഴവയിൽ മദ്യ-മയക്കുമരുന്ന് സംഘം 9 വീടുകൾ അടിച്ചു തകർത്തു . രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു . മണപ്പള്ളി അഴകിയ കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് സൂചന . തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം. തഴവ നൂറാട്ടേത്ത് ബിന്ദു , പുത്തൻപുരയിൽ ഷാജി , ദാറുൽസലാം വീട്ടിൽ സുൽഫത്ത്, നാടാല കിഴക്കതിൽ വിനോദ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത് . 15 ഓളം വരുന്ന…