റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് എംപിസി യോഗങ്ങളിലായി ആര്‍ബിഐ 25 ബേസിസ് പോയിന്റ് വീതവും 50 ബേസിസ് പോയിന്റും വീതം മൂന്ന് തവണ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണ് തല്‍സ്ഥിതി നിലവില്‍ വന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്….