വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ
വർഷകാല സമ്മേളനത്തിൽ ‘രോഹിത് വെമുല’ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിയമലംഘനം കണ്ടെത്തിയാൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും അടക്കമുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പട്ടികജാതി (എസ് സി), പട്ടികവർഗ്ഗം (എസ് ടി), പിന്നാക്ക (ഒ ബി സി), ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ് ബിൽ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനo നിഷേധിക്കുകയോ ഇവരിൽ നിന്നും…