സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസ്: കുറ്റവാളികൾ കീഴടങ്ങി , ജയിലിലായി
|

സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസ്: കുറ്റവാളികൾ കീഴടങ്ങി , ജയിലിലായി

കണ്ണൂര്‍: രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്റെ കാല്‍ വെട്ടി മാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തലശേരി കോടതിയില്‍ കീഴടങ്ങി. ഇവരെ നടപടിക്രമങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 12 പ്രതികളില്‍ എട്ട് പേരെയാണ് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് കീഴടങ്ങേണ്ടി വന്നത്. 1994 ജനുവരി 25ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടന്ന കാലമായിരുന്നു ഇത്. സദാനന്ദന്‍ ആക്രമിക്കപ്പെടുന്നതിന് മുമ്പും…