കമ്മീഷൻ സത്യവാങ്മൂലം നൽകണമെന്ന് അഖിലേഷ് യാദവ്
ഡല്‍ഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പാർട്ടി സമർപ്പിച്ച സത്യവാങ്മൂലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിനെതിരെ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ “അസ്വഭാവികതകൾ” സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ ഡിജിറ്റല്‍ രസീതുകളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു. തന്റെ പാർട്ടിക്ക് ലഭിച്ച ഡിജിറ്റൽ രസീതുകളുടെ ആധികാരികത സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം നൽകണമെന്നും യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. അമപൂർ, ബക്ഷി കാ തലാബ്, ജൗൻപൂർ സദർ,…