ആര്യസമാജ വിവാഹത്തിന് സാധുതയില്ല; കോടതി
ആര്യസമാജ ക്ഷേത്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി മതപരിവർത്തനം നടത്താതെ നടത്തുന്ന മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് ശനിയാഴ്ച വിധിച്ചത്. ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് പ്രായപൂർത്തിയായ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും തങ്ങൾ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അവകാശപ്പെട്ട്, സോനു എന്ന സഹ്നൂർ എന്ന ഹർജിക്കാരൻ തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആര്യസമാജത്തിലെ ഒരു ക്ഷേത്രം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് നൽകിയ വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന്…