ലുലു വരുന്നു , പത്തനാപുരത്തേക്ക്
കേരളത്തിൽ വീണ്ടുമൊരു ഹൈപ്പാർമാർക്കറ്റ് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊല്ലം പത്തനാപുരത്താണ് ഹൈപ്പർ മാർക്കറ്റ് വരുന്നത്. മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലി തുടങ്ങിയതിന് പിന്നാലെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു തന്റെ മണ്ഡലത്തിലേക്ക് ലുലുവിനെ എത്തിക്കാനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്….