സ്കൂൾ സമയമാറ്റം; വിരട്ടിയാൽ വിലപ്പോവില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ല. സ്‌കുളിലെ സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവര്‍ സമയം ക്രമീകരിക്കുകയാണ്. നിലവില്‍ സ്‌കൂള്‍ സമയമാറ്റം സര്‍ക്കാറിന്റെ…