മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ തീർക്കണമെന്ന് ഹൈക്കോടതി
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. എസ്പി എസ്.ശശീധരന്‍ തന്നെ കേസ് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശശീധരന്‍ വിജിലന്‍സ് എറണാകുളം എസ്പിയായിരുന്ന ഘട്ടത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസില്‍ ശശീധരനെ കോടതി ഇന്ന് നേരിട്ട് കേട്ടതിന് ശേഷമാണ് അദ്ദേഹം തന്നെ…