സ്പേസ് എക്സ്: രണ്ടാമത്തെ വിക്ഷേപണവും ഉപേക്ഷിച്ചു
സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിൻ്റെ രണ്ടാമത്തെ വിക്ഷേപണ ശ്രമവും റദ്ദാക്കി. വിക്ഷേപണ കേന്ദ്രത്തിലെ മോശം കാലാവസ്ഥ കാരണമാണ് ചൊവ്വാഴ്ച വിക്ഷേപണം മാറ്റിവെച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിക്ഷേപണം റദ്ദാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. സൗത്ത് ടെക്സാസിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച, വിക്ഷേപണത്തിന് മിനിറ്റുകൾക്ക് മുമ്പ് വിക്ഷേപണ കൗണ്ട്ഡൗൺ…