പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്
പ്രശസ്തരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്. വിവാദ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആയിരുന്നു കൊച്ചി സൈബര്‍ പൊലീസ് നടനെ ചോദ്യം ചെയ്തത്. അധിക്ഷേപമല്ല, ആധുനിക കവിതയാണ് താന്‍ എഴുതിയത് എന്നാണ് ഏതോ വക്കീലിന്റെ കുബുദ്ധിയെ ആസ്പദമാക്കി വിനായകന്റെ വിചിത്രവാദം. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ…