ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4:30 ന് ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ നിന്ന് ഇറങ്ങും. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഒരു നാഴികക്കല്ല് ദൗത്യം പൂർത്തിയാക്കിയാണ് ശുഭാൻഷുവിൻ്റെ തിരിച്ചു വരവ്. ശുക്ലയും മൂന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും ഉൾപ്പെടുന്ന ആക്സിയം-4 (ആക്സ്-4) സംഘത്തിന്റെ മടക്കയാത്ര ജൂലൈ 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കാലിഫോർണിയ തീരത്ത് അവസാനിക്കും….