ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ
കാലം മാറുന്നതിനനുസരിച്ച് കോലവും മാറാനൊരുങ്ങി സപ്ലൈകോയും . വ്യാപാര മേഖലയിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. മത്സരം കടുത്തതോടെ അനുദിനം വ്യത്യസ്തമായ വ്യാപാര തന്ത്രങ്ങളുമായാണ് കച്ചവട സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്. ഉത്സവ കാലങ്ങളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒക്കെയായി വലിയ കച്ചവട സ്ഥാപനങ്ങളാണ് കൂടുതലും കളം നിറയുന്നത്. ഇത്തരം ഓഫറുകളുടെ കാര്യത്തില്‍ പലപ്പോഴും ഷോപ്പിംഗ് മാളുകളാണ് ഗോളടിക്കുന്നത്. അടുത്തകാലം വരെ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇത്തരം കച്ചവട തന്ത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കാനുള്ള തീവ്രശ്രമത്തിലാണ് സപ്ലൈകോയും കുടുംബശ്രീയും…