രാജ്യദ്രോഹ കുറ്റം: മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജന്‍, കരണ്‍ഥാപ്പർ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി ഇരുവർക്കുമെതിരെ റജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി നടപടി. സിദ്ധാർത്ഥ് വരദരാജനും കരണ്‍ഥാപ്പറും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അസം പൊലീസ് സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് തടഞ്ഞ കോടതി കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇരുവർക്കും അറസ്റ്റിൽ നിന്ന് ഇടക്കാല ജാമ്യംനല്‍കിയത്. പത്രപ്രവർത്തകർക്ക് സംരക്ഷണം നൽകിക്കൊണ്ട്,…