ആയൂരിൽ കടയുടമയും ജീവനക്കാരിയും തൂങ്ങി മരിച്ചു
കൊല്ലം :ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു….