സുരേഷ് ഗോപിയും ജഗദീപ് ധൻകറും എവിടെ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ പോലീസില്‍ പരാതി ലഭിച്ചത്. ആഴ്ചകളായി അദ്ദേഹത്തെ മണ്ഡലത്തിലും പൊതുപരിപാടികളിലും കാണുന്നില്ല. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ട് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ കാണാനില്ലെന്നും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണം എന്നും ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പരാതി നല്‍കിയത്. ബിജെപിയുടെ ഓഫീസില്‍ അന്വേഷിച്ചിട്ട് കൃത്യമായ…