ഓപ്പൺ സർവകലാശാല വിദ്യാർഥികൾക്ക് ‘കേരള’യിൽ തുടർ പഠനം
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് അനുമതി. കേരള സര്‍വകലാശാല ഡീന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് അംഗീകാരം. വിദ്യാര്‍ഥികളുടെ പ്രതിഷേധം ട്വന്റിഫോര്‍ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരിക്കുന്നത്. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക വിദൂര വിദ്യാഭ്യാസ സര്‍വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. എന്നിട്ടും അവിടെ നിന്ന് പാസായ കുട്ടികള്‍ കേരള സര്‍വകലാശാലയില്‍ തഴയപ്പെട്ടു. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി കേരള സര്‍വകലാശാല വിസിയെ ആശങ്ക…