ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു
|

ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ ഗോത്രവർഗ്ഗ നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യ. 81 വയസ്സായിരുന്നു. വാർധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വെന്റിലേറ്റർ സപ്പോർട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദിശോം ഗുരുജി” എന്നറിയപ്പെട്ട ശിബു സോറൻ, ജാർഖണ്ഡിന്റെ രാഷ്ട്രീയത്തിലും ഗോത്രവർഗ പ്രസ്ഥാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 38 വർഷം ജെ…