ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പേറ്,അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സുപ്രീം കോടതിക്കുള്ളിൽ വെച്ച് ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രവൃത്തിയെ അപലപനീയമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയെന്നും എക്‌സിലൂടെ പങ്കുവച്ച പോസ്‌റ്റിൽ കൂട്ടിച്ചേർത്തു. ചീഫ് ജസ്‌റ്റിസിനോട് സംസാരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു. സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും, നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള ഭീഷണികൾ, അനാദരവ്, തടസ്സപ്പെടുത്തൽ എന്നിവയ്ക്കെതിരെ രാജ്യം ചീഫ് ജസ്‌റ്റിസ് ഗവായിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല ഇത്തരമൊരു ദുരനുഭവം…