വിഘ്നങ്ങളൊഴിയട്ടെ…. ഇന്ന് വിനായക ചതുർഥി
ഹൈന്ദവ വിശ്വാസ പ്രകാരം സാംസ്‌കാരികവും ആത്മീയപരവുമായി ഏറെ പ്രാധാന്യമുള്ള ആഘോഷ ചടങ്ങിലൊന്നാണ് വിനായക ചതുര്‍ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. ഗണപതി ഭഗവാന്റെ ജന്മദിനമായിട്ടാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. രാജ്യമെമ്പാടും ഭക്തി നിര്‍ഭരമായ ഈ ആഘോഷം ഗംഭീരമായാണ് നടത്തുന്നത്. ഗണപതി ഭഗവാന്‍ വിഘ്നേശ്വരന്‍, വിനായകന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍…