ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രoപ് ഇന്ത്യയിലേക്കില്ല
ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് എത്തില്ലെന്ന് റിപ്പോർട്ട്. ഈ വർഷാവസാനം നടക്കുന്ന ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ–യുഎസ് വ്യാപാരബന്ധം മോശമായ സാഹചര്യത്തിലാണ് സന്ദർശനം വേണ്ടെന്ന് വെച്ചത്. ഇന്ത്യാ സന്ദർശനം റദ്ദാക്കിയത് സംബന്ധിച്ച് യു.എസ്, ഇന്ത്യൻ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റിന് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയില്ലെന്ന് ന്യൂയോർക്ക് ടൈംസിൽ അടുത്തിടെ വന്ന ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു….