ഒരേ സമയം രണ്ട് ന്യൂനമർദ്ദം: മഴ തുടരും
കേരളത്തിൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ന്യൂനമർദ്ദം ഒരേ സമയം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നതിന്റെ കാരണം. ഇത് മൂലം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.