കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. ഇതിൽ അമ്മ എൽസിയുടെ നില ഗുരുതരമാണ്. അപകടത്തിൽ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് എൽസി. അസുഖം ബാധിച്ചതിനെ തുടർന്ന്  ശസ്ത്രക്രിയ നടത്തിയതിനാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ…