ഇളക്കിയെടുത്ത സ്വർണ പാളികൾ ഉടൻ തിരികെയെത്തിക്കണം: ഹൈക്കോടതി
കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. അനുമതിയില്ലാതെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തത് അനുചിതമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികള്‍ക്കും മുന്‍പായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണം എന്നാണ് നിര്‍ദേശം. ഇത് പാലിക്കാതെയുള്ള നടപടിയില്‍ ആണ് ഹൈക്കോടതി വിമര്‍ശനം നടത്തിയത്. സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പൂശിയ…