കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .
|

കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .

വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലേയ്ക്ക് എത്തി. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം.  വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ…