തീരുവ കൊണ്ടും ഭീഷണി കൊണ്ടും ഇന്ത്യയെ നേരിടരുതെന്ന് റഷ്യ
|

തീരുവ കൊണ്ടും ഭീഷണി കൊണ്ടും ഇന്ത്യയെ നേരിടരുതെന്ന് റഷ്യ

മോസ്‌കോ: ഇന്ത്യയ്ക്ക് എതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യയെ പിന്തുണച്ച് റഷ്യ. യുക്രൈന്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നതിന്റെ പേരിലായിരുന്നു അമേരിക്കയുടെ വിമര്‍ശനം. റഷ്യന്‍ എണ്ണ വാങ്ങിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ ചുമത്തിയിട്ടുള്ള തീരുവ വീണ്ടും വര്‍ധിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും മോസ്‌കോയ്ക്കും ഇന്ത്യയ്ക്കും എതിരായ ഇത്തരം ഭീഷണികള്‍…