യു.എസ് വിസ: നിരന്തര നിരീക്ഷണം
|

യു.എസ് വിസ: നിരന്തര നിരീക്ഷണം

ന്യൂഡൽഹി: വിസഅനുവദിച്ചതിനുശേഷവും പരിശോധന തുടരുമെന്നും നിയമങ്ങൾ ലംഘിച്ചാൽ അസാധുവാക്കൽ നടത്തുമെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും അവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ എംബസി എടുത്തുപറഞ്ഞു വിസ നൽകിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ല. വിസ ഉടമകൾ എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവരെ നിരന്തരം നിരീക്ഷിക്കുന്നു…