നികുതിഘടനയിൽ തലമുറ മാറ്റം ; GST പരിഷ്ക്കരണം
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ദീപാവലിക്ക് പുതിയ ജിഎസ്ടി പരിഷ്കാരം നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജിഎസ്ടി പരിഷ്കരിച്ച് നികുതി സമ്പ്രദായം ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ സമഗ്രമായ പരിഷ്കരണം കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതായി വാർത്തകൾ വന്നു. ബിസിനസ് ടുഡേ റിപ്പോർട്ട് അനുസരിച്ച്, മിക്ക ഇനങ്ങളെയും രണ്ട് പ്രധാന സ്ലാബുകളിൽ ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ട് – 5% ഉം 18% ഉം, അതേസമയം പുകയില, ഓൺലൈൻ…