വയനാട്ടിലും ബജ്റംഗദൾ ഭീഷണി; പാസ്റ്ററെ തടഞ്ഞു
കല്‍പ്പറ്റ: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മോചിതരാകുകയും ചെയ്തതിന് പിന്നാലെ വയനാട്ടില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുതിയ സാഹചര്യത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. സുല്‍ത്താന്‍ ബത്തേരി ടൗണിലെ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് വന്ന പാസ്റ്റര്‍ക്ക് നേരെയാണ് കൈയ്യേറ്റവും ഭീഷണിയുമുണ്ടായത്. വെക്കേഷന്‍ സമയത്ത് സംഘടിപ്പിക്കുന്ന ക്ലാസിലേക്ക് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ക്ഷണിക്കാന്‍ എത്തിയതായിരുന്നുവത്രെ പെന്തകോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്റര്‍….