ആദായ നികുതി ബിൽ-2025 റദ്ദ് ചെയ്തു, പുതിയ ബിൽ തിങ്കളാഴ്ച
ന്യൂഡൽഹി: നിലവിലുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം ഫെബ്രുവരിയിൽ ലോക്‌ഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചതായി റിപ്പോർട്ട്.ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്‌റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനുമായാണ് ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട്…