ഉന്നത നീതിപീഠങ്ങളിൽ സ്ത്രീകൾക്ക് സ്ഥാനം കുറയുന്നു
ഉന്നത ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ). 2021 മുതൽ സുപ്രീം കോടതിയിലേക്ക് ഒരു വനിതാ ജഡ്ജിയെ നിയമിച്ചിട്ടില്ലെന്നും നിലവിൽ സുപ്രീം കോടതിയിൽ ഒരു സ്ത്രീ മാത്രമേ ഉള്ളൂവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 30-ന് പുറത്തിറക്കിയ ഒരു പ്രമേയത്തിൽ, ഉത്തരാഖണ്ഡ്, ത്രിപുര, മേഘാലയ, മണിപ്പൂർ എന്നിവയുൾപ്പെടെ നിരവധി ഹൈക്കോടതികളിൽ നിലവിൽ വനിതാ ജഡ്ജിമാരില്ലെന്ന് എസ്‌സിബിഎ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം, ഏകദേശം 1,100 ഹൈക്കോടതി ജഡ്ജി തസ്തികകളിൽ 670 എണ്ണവും…