കർമ്മ പഥത്തിലെ കാവൽ മാലാഖമാർ : ഇന്ത്യൻ സൈന്യത്തിലെ പെൺതിളക്കം
|

കർമ്മ പഥത്തിലെ കാവൽ മാലാഖമാർ : ഇന്ത്യൻ സൈന്യത്തിലെ പെൺതിളക്കം

ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യം സ്വന്തം ജീവൻ പോലെ കാത്തു സൂക്ഷിക്കുന്നവര്‍. മഞ്ഞും മഴയും വെയിലും ഏറ്റ് രാജ്യത്തിന് കാവല്‍ നില്‍ക്കുന്നവര്‍. സൈനികരുടെ സേവനത്തിന് വിലയിടാനാകില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ അടക്കം ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും ധീരതയും ലോകത്തിന് മുന്നില്‍ വെളിപ്പെട്ടതാണ്. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടത് ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമാണ്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. സൈന്യത്തിന്റെ ഊര്‍ജവും ശക്തിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു സോഫിയയുടെ വാക്കുകള്‍. പുരുഷനൊപ്പം തുല്യ…