മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനെ അവസാന നോക്ക് കാണാൻ ഇന്ന് രാവിലെയോടെയാണ് വിദേശത്ത് നിന്ന് അമ്മ എത്തിയത്. അതീവ ദുഃഖകരമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. അടുത്ത ബന്ധുക്കളും അന്‍വര്‍ സാദത്ത് എംഎല്‍എയുമാണ് ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളുടെ നീണ്ട നിരയും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങൾ ഈ സമയത്ത് മര്യാദ കാണിച്ചില്ലെന്ന് വിമർശിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്കർ. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവർ…