|

കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ

Spread the News

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു.

ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ് ഇ-വിസ അനുവദിക്കുന്നത്. ടൂറിസം, ബിസിനസ്, മെഡിക്കല്‍, ആയുഷ്-യോഗ, കോണ്‍ഫറന്‍സ് എന്നീ കാറ്റഗറികളിലാണ് വിസ. ഓരോ വിസയ്ക്കും വ്യത്യസ്തമായ കാലയളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ടൂറിസ്റ്റ് വിസയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുണ്ടാകും. ബിസിന് വിസയ്ക്ക് ഒരു വര്‍ഷവും. ചികില്‍സ ആവശ്യാര്‍ഥമുള്ള വിസയ്ക്ക് 60 ദിവസമാകും കാലാവധി. നാല് പ്രവൃത്തി ദിവസത്തിനകം വിസ ലഭിക്കുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഡിജിറ്റല്‍ രംഗം കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഇ-വിസ പ്രഖ്യാപിച്ചത്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ചരിത്രം സൃഷ്ടിച്ച് സി.പി.ഐ മാതൃകയാവുന്നു

    Spread the News

    Spread the News കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാളെ ദേശീയ സെക്രട്ടറിയാക്കിയതും സിപിഐ . പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ്  വനിതാ ജില്ലാ സെക്രട്ടറിയായി മാറിയ സുമലത മോഹന്‍ദാസ്  അകത്തേത്തറ  തോട്ടപ്പുര സ്വദേശിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജിന് പകരമായാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ്…

  • |

    ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം; 50 മരണം, 200 പേരെ കാണാതായി

    Spread the News

    Spread the Newsജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 200 പേർക്കായി തിരച്ചിൽ. പ്രദേശത്ത് രക്ഷാ പ്രവർത്തനം  പുരോഗമിക്കുകയാണ്.   രക്ഷാപ്രവർത്തകർ അപകടമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. ഭരണകൂടം ഉടൻ തന്നെ നടപടി…

  • |

    വെളിച്ചെണ്ണയിൽ മായം; 4513 ലിറ്റർ പിടിച്ചെടുത്തു

    Spread the News

    Spread the Newsസംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപ്പാദന-വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് ഓണക്കാല പരിശോധനകൾക്ക് പുറമേ ഈ പ്രത്യേക പരിശോധനകൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം നടത്തിയത്. പരിശോധനയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിന്നായി 4513 ലിറ്റർ സംശയാസ്പദ വെളിച്ചെണ്ണ പിടിച്ചെടുത്തു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ…

  • |

    കള്ള വോട്ട്: ജനാധിപത്യം കശാപ്പു ചെയ്തു; രാഹുൽ ഗാന്ധി

    Spread the News

    Spread the Newsഐക്യത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും പ്രകടനമായി, പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ ഏകദേശം 50 മുതിർന്ന നേതാക്കൾ വ്യാഴാഴ്ച നടന്ന ഒരു ഉന്നതതല അത്താഴ നയതന്ത്ര പരിപാടിയിൽ ഒത്തുകൂടി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വ്യാപകമായ തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ “മൂർത്തമായ തെളിവ്” എന്ന് വിശേഷിപ്പിച്ചത് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുചേർന്നുവെന്ന ആരോപണം ആവർത്തിച്ചു. “ജനാധിപത്യം നശിപ്പിക്കപ്പെട്ടു” എന്ന തലക്കെട്ടിൽ രാഹുൽ ഗാന്ധി…

  • ‘അമ്മ’യിൽ തിരിച്ചെത്താൻ ഭാവനക്ക് ഭാവമില്ല

    Spread the News

    Spread the Newsകൊച്ചി: താരസംഘടനയായ അമ്മയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശ്വേതാ മേനോനോട് മാധ്യമങ്ങള്‍ ചോദിച്ച ആദ്യ ചോദ്യം സംഘടനയില്‍ നിന്ന് പിണങ്ങിപ്പോയവരെ തിരിച്ച് കൊണ്ട് വരുമോ എന്നതായിരുന്നു. അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ താന്‍ നേരിട്ട് സംസാരിക്കാനും അവരെ തിരിച്ച് കൊണ്ട് വരാനും തയ്യാറാണ് എന്നാണ് ശ്വേത മേനോന്‍ പ്രതികരിച്ചത്. 2018ലാണ് നടി ഭാവന അടക്കം നാല് പേര്‍ അമ്മയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോകുന്നത്. അമ്മയില്‍ ഇരട്ട നീതിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പുറത്ത്…

  • |

    ലൈവ് പ്രസവം; ദിയാ കൃഷ്ണ മനസ്സ് തുറക്കുന്നു

    Spread the News

    Spread the Newsകേരളത്തില്‍ ഒരു വ്‌ളോഗര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. പ്രസവം മുതലുള്ള ദിയ കൃഷ്ണയുടെ വീഡിയോകള്‍ക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. ചെറിയൊരു പക്ഷം നെഗറ്റീവ് കമന്റുകള്‍ ഇടുമ്പോഴും ഭൂരിപക്ഷം പേരും കൃഷ്ണയുടെ പ്രസവം ചിത്രീകരിക്കുന്ന വീഡിയോയെ പോസിറ്റീവ് ആയാണ് സമീപിക്കുന്നത്. ദിയയുടെ വീഡിയോ പ്രസവത്തെക്കുറിച്ച് പല രീതിയിലുള്ള പുതിയ അറിവുകള്‍ നല്‍കിയെന്നാണ് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അഭിപ്രായപ്പെടുന്നത്. പ്രസവ സമയത്ത് സ്ത്രീകള്‍…

Leave a Reply

Your email address will not be published. Required fields are marked *