പന്നിക്ക് വെച്ച വൈദ്യുതകെണിയിൽ അമ്മ പെട്ടു. മകൻ അറസ്റ്റിൽ

Spread the News

വീടിനോടു ചേർന്നുള്ള വൈദ്യുത ലൈനിൽനിന്നു പന്നിക്ക് വച്ച കെണിയിൽനിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65)  മകൻ പ്രേംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 7ന്  സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോകുകയായിരുന്ന ബന്ധുവും അയൽവാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി ഉണങ്ങിയ മരക്കഷ്ണം എടുത്തടിച്ചാണ് വൈദ്യുത കമ്പിയിൽനിന്നുള്ള ബന്ധം വിച്ഛേദിച്ചത്.


തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മാലതിക്ക് ഇടതു കൈയിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.  വീടിന് മുന്നിലുള്ള വൈദ്യുതി പോസ്റ്റിൽ നിന്നാണ് പ്രേംകുമാർ വൈദ്യുതി കണക്‌ഷൻ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. വീട്ടു പരിസരത്ത് സ്ഥിരമായി കാട്ടുപന്നിശല്യം ഉണ്ടെന്നും അതിനാലാണ് പന്നിക്കെണി സ്ഥാപിച്ചത് എന്നുമാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഷൊർണൂർ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു, ഒരാൾ മരിച്ചു

    Spread the News

    Spread the Newsകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം.   ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്….

  • |

    വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി

    Spread the News

    Spread the Newsതിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠ്യ പദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കണമെന്ന ശുപാര്‍ശക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമിതിയുടെ ശുപാര്‍ശയെ അപലിപ്പിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്നും വിമര്‍ശിച്ചു. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഏപ്രിലിലാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍…

  • |

    ഫയൽ അദാലത് ; ക്രമീകരണങ്ങൾ പൂർത്തിയാക്കണം-മുഖ്യമന്ത്രി

    Spread the News

    ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

  • |

    മൊബൈൽ ഫോൺ കൊടുത്തില്ല; കുട്ടി തൂങ്ങി മരിച്ചു

    Spread the News

    Spread the Newsആലപ്പുഴ: മാതാപിതാക്കള്‍ മൊബൈല്‍ ഫോൺ നല്‍കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ – അനിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദവ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. Author Pradeep Raman Pradeep Raman is a seasoned…

  • |

    തരൂരിന് ഊര് വിലക്കുമായി കെ.മുരളീധരൻ

    Spread the News

    Spread the Newsശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷാ വിഷയത്തിൽ തന്റെ നിലപാട് മാറ്റുന്നതുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയിലേക്കും തരൂരിനെ ക്ഷണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗം കൂടിയായ തരൂരിനെ ഇനി ഞങ്ങളിൽ ഒരാളായി കണക്കാക്കുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. തരൂരിനെതിരെ എന്ത് നടപടി വേണമെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹം നിലപാട് മാറ്റുന്നതുവരെ, തിരുവനന്തപുരത്ത് നടക്കുന്ന…

  • കീo ഫലം പുതുക്കി പ്രസിദ്ധീകരിച്ചു.

    Spread the News

    Spread the Newsയുദ്ധകാലാടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്. രണ്ടാം റാങ്ക്…

Leave a Reply

Your email address will not be published. Required fields are marked *