|

പെട്രോൾ പമ്പിലെ ശുചി മുറി എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം -ഹൈക്കോടതി

Spread the News

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. മറ്റ് ഇടങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്.

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    വയനാട് – കോഴിക്കോട് തുരങ്ക പാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

    Spread the News

    Spread the Newsകോഴിക്കോട്: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വ്യാപാര-വാണിജ്യ-ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിനെ സംബന്ധിച്ച് ഇത് സ്വപ്‌ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 33ാമത്തെ ഇനമയിരുന്നു തുരങ്കപാത. അത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നതാണ് പദ്ധതി. 2143 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം പദ്ധതിക്കായി അനുമതി നല്‍കിയിട്ടുള്ളത് എന്നും…

  • |

    KSRTC ഓണം സ്പെഷ്യൽ സർവീസ്: ബുക്കിംഗ് തുടങ്ങി

    Spread the News

    Spread the Newsകെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ  ടിക്കറ്റ് ബുക്കിംഗ്  ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്  ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി. പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS  മൊബൈൽ ആപ്പ് വഴി ടിക്കറ്റ്…

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു, ഒരാൾ മരിച്ചു

    Spread the News

    Spread the Newsകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം.   ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്….

  • |

    മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ

    Spread the News

    Spread the Newsകൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്. മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും…

  • |

    പോലീസ് പീഡനങ്ങൾ ന്യായീകരിച്ച് LDF, പ്രതിഷേധിച്ച് UDF

    Spread the News

    Spread the Newsസംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്ന് എൽഡിഎഫ് ആരോപണം. സംസ്ഥാനത്തുടനീളം നടന്ന നിരവധി പോലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന കേസുകൾ ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നു എന്നാണ് എൽഡിഎഫിൻ്റെ നിലപാട്. രണ്ട് വർഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതിനെത്തുടർന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ആഭ്യന്തര വകുപ്പ്കൂടി വഹിക്കുന്ന മുഖ്യമന്ത്രി…

  • |

    വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്

    Spread the News

    Spread the Newsകൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ…

Leave a Reply

Your email address will not be published. Required fields are marked *