|

അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്

Spread the News

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ചൈന. 167.8 ബില്യൺ ഡോളറിന്റെ ചിലവ് വരുന്ന അണക്കെട്ടിന്റെ നിർമ്മാണമാണ് ചൈന ഔദ്യോഗികമായി ഇന്നലെ മുതൽ ആരംഭിച്ചത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്.

ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി ചടങ്ങിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും അറിയപ്പെടുന്ന നദിയിലെ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ ബീജിംഗ് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത്.

രാജ്യത്തിന്റെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളുമായും ടിബറ്റ് മേഖലയിലെ സാമ്പത്തിക ലക്ഷ്യങ്ങളുമായും യോജിച്ചു പോവുന്നതാണ് ചൈനയുടെ പുതിയ നീക്കം. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രാഥമികമായി മറ്റ് പ്രദേശങ്ങളിലേക്ക് ഉപഭോഗത്തിനായി കൈമാറും, അതോടൊപ്പം ടിബറ്റിലെ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിർമ്മാണം പൂർത്തിയായാൽ, മധ്യ ചൈനയിലെ യാങ്‌സി നദിയിലെ റെക്കോർഡ് തകർത്ത ത്രീ ഗോർജസ് അണക്കെട്ടിനെക്കാൾ വലിയ സംവിധാനമായിരിക്കും ഈ അണക്കെട്ട്. കൂടാതെ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

അഞ്ച് ജലവൈദ്യുത നിലയങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യൺ യുവാൻ (167.1 ബില്യൺ ഡോളർ) ആയിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടിബറ്റിലെ പദ്ധതിയെക്കുറിച്ച് ജനുവരിയിൽ ചൈനയോട് ആശങ്ക പ്രകടിപ്പിച്ചതായും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ നിരീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുകൾ ഭാഗത്തുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പുതുതായി പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല

ഇതിന് പിന്നാലെ പദ്ധതിക്ക് അംഗീകാരം നൽകിയ ഡിസംബറിൽ, ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പദ്ധതി താഴ്‌വരയിൽ ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് പറഞ്ഞിരുന്നു. കൂടാതെ ചൈന നദിയുടെ താഴ്ന്ന ഭാഗങ്ങളിലുള്ള രാജ്യങ്ങളുമായി ആശയവിനിമയം നിലനിർത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തിരുന്നു. ഈ ആശങ്കകൾ ഇപ്പോഴും മേഖലയിൽ നിലനിൽക്കുന്നുണ്ട്.

കൂടാതെ പരിസ്ഥിതി ലോലമായ ടിബറ്റൻ പീഠഭൂമിയിൽ ഇത്തരം വൻ പദ്ധതികൾ വരുത്തുന്ന തിരിച്ചടികൾ നികത്താനാവാത്തതാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും മുന്നോട്ട് തന്നെ പോവാനാണ് ചൈനയുടെ തീരുമാനം. മേഖലയിലെ മുഖ്യ എതിരാളി കൂടിയായ ഇന്ത്യക്കുള്ള മുന്നറിയിപ്പ് എന്ന് കൂടി ചിലർ ഇതിനെ വായിച്ചെടുക്കുന്നുണ്ട്.

ഏഷ്യയിലെ വൻ ശക്തികളായ ഇന്ത്യയും ചൈനയും ആയിരക്കണക്കിന് കിലോമീറ്റർ അതിർത്തികൾ പങ്കിടുന്നുണ്ട്. അവിടെ പലയിടത്തും കാര്യമായ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാന ഇടമാണ് അരുണാചൽ പ്രദേശ് ഉൾപ്പെടുന്ന മേഖല. അവിടെ ഇരുവശത്തും പതിനായിരക്കണക്കിന് സൈനികരെ ഇരുകൂട്ടരും വിന്യസിച്ചിട്ടുണ്ട്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ഹിജാബ് വിവാദം: രണ്ട് കുട്ടികളെ കൂടി സ്കൂളിൽ നിന്ന് മാറ്റും

    Spread the News

    Spread the Newsകൊച്ചിയിൽ ഒരു ക്രിസ്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നുള്ള സംഭവവികാസങ്ങൾക്ക് പിന്നാലെ, അതേ സ്ഥാപനത്തിലെ മറ്റ് രണ്ട് പെൺകുട്ടികളെക്കൂടി സ്കൂൾ മാറ്റും. സ്കൂൾ അധികൃതർ മറ്റ് മതങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചു. ഇവർ മറ്റൊരു സ്കൂളിലേക്ക് മാറുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് രണ്ട് പെൺകുട്ടികളുടെയും അമ്മയായ ജെസ്ന പറഞ്ഞു. സ്ഥാപനത്തിൻ്റെ പരിസരത്ത് ഹിജാബ് ധരിക്കുന്നത് വിലക്കിയ സ്കൂൾ മാനേജ്‌മെൻ്റിൻ്റെ നിലപാടും പിടിഎ പ്രസിഡൻ്റിൻ്റെ പ്രതികരണവും തങ്ങളുടെ കുട്ടികളെ ഭയപ്പെടുത്തി…

  • |

    ടിക് ടോക്: തിരിച്ചു വരുന്നു; നിരോധനത്തിന്റെ രാഷ്ട്രീയ പിന്നാമ്പുറം

    Spread the News

    Spread the Newsചൈനീസ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് 5 വർഷത്തിന് ശേഷം ഇന്ത്യയിൽ വീണ്ടും സമാരംഭിച്ചു, എന്നിരുന്നാലും ആപ്പ് ഇപ്പോഴും ലഭ്യമല്ല. വാസ്തവത്തിൽ, 2020 ൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാർ ടിക് ടോക്ക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചു. ഇതോടൊപ്പം, ഷോപ്പിംഗ് വെബ്‌സൈറ്റായ അലിഎക്സ്പ്രസിൽ നിന്നും നിരോധനം പിൻവലിക്കുകയും ഇന്ത്യയിൽ അതിന്റെ അൺബ്ലോക്ക് നീക്കം ചെയ്യുകയും ചെയ്തു. ബിസിനസ് ടുഡേ റിപ്പോർട്ട് അനുസരിച്ച്, നിരവധി ഉപയോക്താക്കൾക്ക് ടിക് ടോക്കിന്റെ…

  • | | | |

    ആക്സിയo – 4 ദൗത്യം; ഡോക്കിഠഗ് വിജയം

    Spread the News

    Spread the Newsആക്‌സിയം 4 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതോടെ ചരിത്രപരമായ ഒരു വിജയനിമിഷം കൈവരിച്ചു. ബഹിരാകാശ നിലയത്തിൽ പേടകത്തിൻ്റെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം 4 ദൗത്യം, ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30 ഓടെയാണ് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത്, ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയോടെ, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമായി….

  • ഇറാൻ വ്യോമഗതാഗതം പുന:സ്ഥാപിക്കുന്നു

    Spread the News

    Spread the Newsപന്ത്രണ്ട് ദിവസത്തെ തീവ്രമായ സംഘർഷം അവസാനിപ്പിച്ച ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അന്താരാഷ്ട്ര വ്യോമപാതകൾക്കായി ഭാഗികമായി വീണ്ടും തുറന്നു. സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (CAO) നടത്തിയ സമഗ്രമായ സുരക്ഷാ വിലയിരുത്തലുകൾക്കുശേഷം, മധ്യ, പടിഞ്ഞാറൻ വ്യോമ ഇടനാഴികൾ ഇപ്പോൾ അന്താരാഷ്ട്ര ഗതാഗത വിമാനങ്ങൾക്കായി തുറന്നിട്ടുണ്ടെന്ന് രാജ്യത്തെ റോഡ്, നഗരവികസന മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. “രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ വ്യോമാതിർത്തി ആഭ്യന്തര, അന്തർദേശീയ, ഓവർഫ്ലൈറ്റ് പ്രവർത്തനങ്ങൾക്ക് ലഭ്യമാകുന്നതിനു പുറമേ, രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിലെ…

  • |

    മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ

    Spread the News

    Spread the Newsകൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന്‍ വിശദീകരിച്ചു. പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പരിപാടിക്കിടെയാണ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശന്‍ കടന്നാക്രമിച്ച് സംസാരിച്ചത്. സതീശന്‍ ഈഴവ വിരോധിയാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുള്ള മറുപടിയും സതീശന്‍ നല്‍കി. വെള്ളാപ്പള്ളി…

  • |

    വെടി നിർത്തൽ ചർച്ച പുരോഗമിക്കുന്നു; സമ്പൂർണ്ണ ബന്ദി മോചനവും ലക്ഷ്യം

    Spread the News

    Spread the Newsഗാസയിൽ നിലവിലുള്ള ബന്ദികളെ മുഴുവൻ മോചിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിനായി വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചന നൽകി. നേരത്തെ, ഘട്ടംഘട്ടമായുള്ള മോചനത്തിനാണ് ശ്രമിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ ഒരു പുതിയ കരാറിന് രൂപം നൽകിയിരുന്നു. അതിൽ എല്ലാ ബന്ദികളെയും ഒറ്റയടിക്ക് മോചിപ്പിക്കുക, സ്ഥിരമായ വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം എന്നിവ ഉൾപ്പെട്ടിരുന്നു. 22 മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നതിൻ്റെ സൂചനയായി ഹമാസ് പ്രതിനിധി…

Leave a Reply

Your email address will not be published. Required fields are marked *